പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ വരംഗപാടി ഊരിലെ നാരയാണസ്വാമി- സുധ ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് സുധ കുഞ്ഞിന് ജന്‍മം നല്‍കിയത്. സുധ അരിവാള്‍ രോഗിയായിരുന്നു.