ഐഎന്‍എല്‍; പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍

Update: 2021-07-25 13:17 GMT

തൃശൂര്‍: ഐഎന്‍എല്ലില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് മാത്രമേ അഭിപ്രായം പറയാനാകൂ.വിശദാംശങ്ങള്‍ മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.


ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇത് മുന്നണിയുടെ താത്പര്യത്തിന് സഹായകരമായ നിലപാടല്ല. ഐഎന്‍എല്‍ നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഐഎന്‍എല്ലിലെ ഭിന്നത തെരുവിലേക്ക് വളര്‍ന്നതോടെ എ പി അബ്ദുല്‍ വഹാബിനെയും കാസിം ഇരിക്കൂറിനേയും മൂന്നാഴ്ച മുന്‍പ് എ വിജയരാഘവന്‍ എകെജി സെന്ററില്‍ വിളിച്ചു വരുത്തി വിഷയത്തിന്റെ ഗൗരവം ഉണര്‍ത്തിയിരുന്നു. എന്നിട്ടും ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത പരിഹരിക്കപ്പെട്ടിരുന്നില്ല.




Tags:    

Similar News