പോപുലര്‍ ഫ്രണ്ട് നിരോധനത്തെ പിന്തുണയ്ക്കുന്നില്ല: ഐഎന്‍എല്‍

Update: 2022-09-28 16:35 GMT

ദുബയ്: പോപുലര്‍ ഫ്രണ്ട് നിരോധനത്തെ പിന്തുണയ്ക്കുന്നില്ലെന്നും നിരോധനം കൊണ്ട് ഒരു പ്രത്യയശാസ്ത്രത്തെയും ഉന്‍മൂലനം ചെയ്യാനാവില്ലെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. റിഹാബ് ഫൗണ്ടേഷനുമായി പാര്‍ട്ടിക്കോ മുഹമ്മദ് സുലൈമാനോ ബന്ധമില്ല. റിഹാബ് ഫൗണ്ടേഷന്‍ തുടക്കത്തില്‍ നല്ല സംഘടനയായിരുന്നു.

പിന്നീട് ചിലര്‍ ആ സംഘടനയില്‍ നുഴഞ്ഞുകയറി. അതോടെയാണ് മുഹമ്മദ് സുലൈമാന്‍ അതില്‍ നിന്ന് പിന്‍മാറിയത്. അനാവശ്യ ആരോപണമുന്നയിച്ച കെ സുരേന്ദ്രന്‍ മാപ്പുപറയണം. ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കില്ല. ആരോപണം തെളിയിച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നും കാസിം ഇരിക്കൂര്‍ ദുബയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News