കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരേ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ മുന്നോട്ടുവന്നത് ധീരവും സന്ദര്‍ഭോചിതവുമായ നടപടിയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
അതേസമയം ജാമ്യം നേടി പുറത്തുവന്ന ജോര്‍ജ്, വിദ്വേഷ പ്രചാരണം നടത്തരുതെന്ന കോടതിയുടെ ഉപാധി ലംഘിച്ച് നടത്തിയ പ്രസ്തവന അത്യന്തം പ്രകോപനപരമാണ്. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന അദ്ദേഹത്തിന്റെ ഭാഷ്യം ധിക്കാരപരമാണ്. മുസ്‌ലിം വര്‍ഗീയവാദികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജല്‍പനങ്ങള്‍ ആര്‍എസ്എസിന്റെ ഭാഷ്യമാണ്. കേരളം സംഘര്‍ഷഭരിതവും വര്‍ഗീയമയവുമാക്കാന്‍ സംഘ്പരിവാറുമായി ഗൂഢാലോചന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളെന്ന് ഇതോടെ വ്യക്തമാകുന്നുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാവ് കെ സുരേന്ദ്രനുമൊക്കെ ജോര്‍ജിന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ടത് ഇതിന്റെ ഭാഗമാണ്. ജോര്‍ജിനെതിരെ കടുത്ത നടപടി അനിവാര്യമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.