ഐഎന്‍എല്ലില്‍ കൂട്ടരാജി; നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ ആശങ്ക
ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ സമിതി അംഗവുമായ അജിത് കുമാര്‍ ആസാദ്, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നാഷണല്‍ ലേബര്‍ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുബൈര്‍ പടുപ്പ്, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി, നാഷണല്‍ സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി കെ മുഹാദ്, ഐ എസ് സക്കീര്‍ ഹുസൈന്‍, അഷ്‌റഫ് മുക്കൂര്‍ തുടങ്ങിയവരാണ് ഐഎന്‍എല്ലില്‍ നിന്നും രാജിവെച്ചത്.
കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഐഎന്‍എല്ലില്‍ നിന്ന് നേതാക്കളുടെ കൂട്ട രാജി. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ സമിതി അംഗവുമായ അജിത് കുമാര്‍ ആസാദ്, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നാഷണല്‍ ലേബര്‍ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുബൈര്‍ പടുപ്പ്, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി, നാഷണല്‍ സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി കെ മുഹാദ്, ഐ എസ് സക്കീര്‍ ഹുസൈന്‍, അഷ്‌റഫ് മുക്കൂര്‍ തുടങ്ങിയവരാണ് ഐഎന്‍എല്ലില്‍ നിന്നും രാജിവെച്ചത്.
നേതാക്കളുടെ രാജി അണികളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്നാണു വിലയിരുത്തല്‍.
കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഐഎന്‍എല്‍ നേതാക്കള്‍ രാജിക്കാര്യം അറിയിച്ചത്. സുബൈര്‍ പടുപ്പും അജിത് കുമാര്‍ ആസാദും നേരത്തെ പിഡിപിയിലായിരുന്നു അതിനിടെ രാജിവെച്ച് ഐഎന്‍എല്ലില്‍ ചേരുകയായിരുന്നു. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍ മോചനത്തിന് നിയമപരവും ജനാധിപത്യപരവുമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനാണ് വീണ്ടും പിഡിപിയില്‍ ചേരുന്നതെന്ന് ഇവര്‍ അറിയിച്ചു.