ഐഎന്‍എല്ലില്‍ വിഭാഗീയതയെന്ന വാര്‍ത്ത വ്യാജമെന്ന് സി പി അബ്ദുല്‍ വഹാബ്

Update: 2022-03-14 13:10 GMT

മലപ്പുറം: ഐഎന്‍എല്‍ അംഗത്വ കാംപയിനില്‍ നിന്നും ജില്ലയില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വിട്ട് നില്‍ക്കുകയാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് ഐഎന്‍എല്‍ ജില്ല മീഡിയ സിക്രട്ടറി സി പി അബ്ദുല്‍ വഹാബ് അറിയിച്ചു.

ജില്ലയില്‍ വളരെ വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നത്. പഞ്ചായത്ത്, നഗരസഭ, മണ്ഡലം, കമ്മിറ്റികളുടെ രൂപീകരണം തിരഞ്ഞെടുപ്പ് കലണ്ടര്‍ പ്രകാരം തന്നെ ജില്ലയില്‍ നടന്ന് വരികയാണ്.

ഈ മാസം തന്നെ ജില്ലകമ്മിറ്റിയും നിലവില്‍വരും. സംഘടന അച്ചടക്ക നടപടിക്ക് വിധേയരായവരും ചിലപദവിമോഹികളും ചേര്‍ന്ന് ഉണ്ടാക്കുന്ന

ദുശ്പ്രചാരണങ്ങള്‍ക്ക് അല്‍പായുസ്സുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

താന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നാഷണല്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി മുജീബ് പുള്ളാട്ട് പറഞ്ഞു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ച 20 അംഗ സെക്രട്ടറിയേറ്റില്‍ താന്‍ അംഗമാണെന്നും ജില്ലയിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരാളെക്കുറിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News