രാജ്യാന്തര ചലച്ചിത്ര മേള: സുവര്‍ണചകോരം 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്‌റക്ഷന്', പ്രേക്ഷകപുരസ്‌കാരം ചുരുളിക്ക്

Update: 2021-03-06 06:10 GMT

പാലക്കാട്: 25 ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ലെമോഹാങ് ജെര്‍മിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്‌റക്ഷന്‍ നേടി. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനില്‍പ്പാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യാന്തര മത്സര വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അര്‍ഹനായി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോണ്‍ലി റോക്കിന്റെ സംവിധായകന്‍ അലഹാന്‍ഡ്രോ റ്റെലമാക്കോ ടറാഫ് നേടി. മികച്ച സംവിധായകനുള്ള രജതചകോരം ദി നെയിംസ് ഓഫ് ദി ഫഌവഴ്‌സിന്റെ സംവിധായകന്‍ ബാഹ്മാന്‍ തവോസിക്കാണ്.

മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് അസര്‍ബൈജാന്‍ ചിത്രം ഇന്‍ ബിറ്റ് വീന്‍ ഡയിങ് നേടി . ഹിലാല്‍ ബൈഡ്രോവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍ . ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. കെ.ആര്‍ മോഹനന്‍ പുരസ്‌കാരം അക്ഷയ് ഇന്‍ഡിക്കറിനാണ്. (ചിത്രം സ്ഥല്‍ പുരാന്‍ ). മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനാണ്. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത മ്യൂസിക്കല്‍ ചെയര്‍ നേടി.

Tags:    

Similar News