പ്രവാസജീവിതം അവസാനിപ്പിക്കുന്ന ഹസൈനാര്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പാരെന്റ്‌സ് ഫോറം യാത്രയയപ്പ് നല്‍കി

Update: 2022-04-20 01:14 GMT

ജിദ്ദ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ സ്‌ക്കൂള്‍ പാരെന്റ്‌സ് ഫോറം( ഇസ്പാഫ്) രൂപീകരണത്തില്‍ പങ്കാളി ആവുകയും ദീര്‍ഘകാലം ഇസ്പാഫ് പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ച എഞ്ചിനീയര്‍ ഹസൈനാര്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ യാത്രയയപ്പ് നല്‍കി. ഇസ്പാഫ് പ്രവര്‍ത്തനങ്ങളില്‍ ഇന്നും സജീവ സാന്നിധ്യവും ജിദ്ദയില്‍ ഉള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രചോദനമായിരുന്നു എഞ്ചിനീയര്‍ ഹസൈനാര്‍ എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇസ്പാഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എഞ്ചിനീയര്‍ ഹസൈനാര്‍ ഇസ്പാഫിനും ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സിനും നല്‍കിയ സംഭാവനകള്‍ ഓര്‍മിപ്പിച്ചു. തന്റെ ജിദ്ദ ജീവിതത്തില്‍ ഇസ്പാഫ് വളരെ അധികം സ്വാധീനിച്ചെന്നും അതിന്റെ ഗുണം മക്കള്‍ക്കും ലഭിക്കാന്‍ സാധിച്ചു എന്നും ഇനിയുള്ള കാലം ജിദ്ദ പ്രവാസം നല്‍കിയ അനുഭവങ്ങള്‍ കോര്‍ത്തിണക്കി നാട്ടില്‍ കൂടുതല്‍ ആവേശത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കട്ടെ എന്നും മറുപടി പ്രസംഗത്തില്‍ എഞ്ചിനീയര്‍ ഹസൈനാര്‍ പറഞ്ഞു.

ജിദ്ദ കോയിക്കോടന്‍ റെസ്‌റ്റോറന്റില്‍ നടന്ന ഇഫ്താര്‍മീറ്റില്‍ ഇസ്പാഫ് പ്രസിഡന്റ് ഡോ: മുഹമ്മദ് ഫൈസല്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് ഇസ്പാഫിന്റെ ഉപഹാരം സമ്മാനിച്ചു.

സലാഹ് കാരാടന്‍, മായിന്‍കുട്ടി, മുഹമ്മദ് ബൈജു, അബ്ദുള്‍നാസര്‍, അബ്ദുള്‍ അസിസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. റിയാസ് പി കെ നന്ദി പ്രകാശിപ്പിച്ചു.

Tags:    

Similar News