ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടല്‍; പക്ഷാഘാതത്തെ തുടര്‍ന്ന് ദമ്മാമില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി അബ്ദുല്ലയെ നാട്ടിലെത്തിച്ചു

ദമ്മാമില്‍ ജോലിക്കിടെ സ്‌ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം പൂര്‍ണമായി തളര്‍ന്ന അബ്ദുല്ലയ്ക്ക് ഐഎസ്എഫ് ദമ്മാം ഘടകമാണ് എല്ലാ ചികില്‍സാ സഹായങ്ങളും ചെയ്തത്.

Update: 2021-11-05 13:56 GMT

തിരുവനന്തപുരം: പക്ഷാഘാതം മൂലം ദമ്മാമില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം-ജുബൈല്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. കണ്ണൂര്‍ മാട്ടൂലില്‍ താമസക്കാരനും നാറാത്ത് പാമ്പുരുത്തി സ്വദേശിയുമായ അബ്ദുല്ലയെയാണ് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച അബ്ദുല്ലയെ എസ്ഡിപിഐ, ഐഎസ്എഫ് നേതാക്കള്‍ സ്വീകരിച്ചു.

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള, സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, മണ്ഡലം നേതാക്കളായ നവാസ്, ലുക്മാന്‍, ദിലീപ്, ഷജീര്‍ പീര്‍മുഹമ്മദ്, ഐഎസ്എഫ് ദമ്മാം സ്‌റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ ആലംകോട്, ഐഎസ്എഫ് നേതാക്കളായ നസീബ് പത്തനാപുരം, സിറാജുദ്ദീന്‍ ശാന്തിനഗര്‍ എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അബ്ദുല്ലയെ സ്വീകരിച്ചു.

അബ്ദുല്ലയെ തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്ക് എസ്ഡിപിഐയുടെ ആംബുലന്‍സില്‍ യാത്രയാക്കി. ദമ്മാമില്‍ ജോലിക്കിടെ സ്‌ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം പൂര്‍ണമായി തളര്‍ന്ന അബ്ദുല്ലയ്ക്ക് ഐഎസ്എഫ് ദമ്മാം ഘടകമാണ് എല്ലാ ചികില്‍സാ സഹായങ്ങളും ചെയ്തത്. ഇദ്ദേഹത്തിന് ഇഖാമ ഉള്‍പ്പെടെയുള്ള രേഖകളില്ലാത്തതിനാല്‍ ചികില്‍സയ്ക്കും നാട്ടിലേക്കുള്ള യാത്രയും ബുദ്ധിമുട്ടായിരുന്നു. ചികില്‍സക്കായി ഐഎസ്എഫ് ദമ്മാം ഘടകം അല്‍ മനാര്‍ ആശുപത്രി മാനേജ്‌മെന്റുമായി സംസാരിച്ച് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഐഎസ്എഫ് അല്‍ഖോബാര്‍ ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ പൊന്നാനി, ഐഎസ്എഫ് ജുബൈല്‍ സ്‌റ്റേറ്റ് സെക്രട്ടറി മുബാറക് പൊയില്‍തൊടി, നേതാക്കളായ ഷാജഹാന്‍ പേരൂര്‍, സുബൈര്‍ നാറാത്ത് എന്നിവരാണ് ദമ്മാമില്‍ ചികില്‍സാ-യാത്രാ സഹായങ്ങള്‍ ചെയ്തത്. അസുഖം ഭേദമായ അബ്ദുല്ലയ്ക്ക് ഫിസിയോ തെറാപ്പി ചികില്‍സയാണ് ഇപ്പോള്‍ വേണ്ടത്.

Tags:    

Similar News