കൊവിഡാന്തര ആരോഗ്യപ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ എയിംസില്‍ പ്രവേശിപ്പിച്ചു

Update: 2021-06-01 07:08 GMT

ന്യൂഡല്‍ഹി: കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ മര്‍ച്ഛിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.30നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ഏപ്രില്‍ 21നാണ് അദ്ദേഹം കൊവിഡ് പോസിറ്റിവായത്. കൊവിഡ് ഭേദമായ ശേഷം അദ്ദേഹം വീഡിയോ കോണ്‍ഫ്രന്‍സ് വഴി ജോലിയില്‍ മടങ്ങിയെത്തിയിരുന്നു.

Tags:    

Similar News