വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ മകള്‍ പോലിസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: കേസ് നിലനില്‍ക്കും; തുടര്‍നടപടി ഡിജിപിക്ക് തീരുമാനിക്കാമെന്നും അന്വേഷണ റിപോര്‍ട്ട്

മര്‍ദ്ദനമേറ്റ പോലിസുകാരന്‍ ഗവാസ്‌കറുടെ നിലപാട് നിര്‍ണായകം

Update: 2021-05-09 08:30 GMT

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി പട്ടികയിലേക്ക് പരിഗണിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ മകള്‍ പോലിസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ് നിലനില്‍ക്കുമെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട്. എന്നാല്‍ തുടര്‍ നടപടി സംബന്ധിച്ച് ഡിജിപിക്ക് തീരുമാനിക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് പോലിസ് ഡ്രൈവര്‍ ഗവാസ്‌കറെ, എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച് കേസിലാണ് ഇപ്പോള്‍ റിപോര്‍ട്ട് വന്നിരിക്കുന്നത്. നേരത്തെ പലതവണ പോലിസ് കേസ് നടപടികളിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തുടര്‍നടപടി തസ്സപ്പെടുകയായിരുന്നു. അതിനിടെ, സുധേഷ് കുമാറിന്റെ മകളെ ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന കേസ് വ്യാജമാണെന്ന് തെളിഞ്ഞ് പോലിസ് തള്ളിയിരുന്നു.

സംസ്ഥാനത്തെ പുതിയ ഡിജിപിയെ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വസ്തുന്വേഷണ റിപോര്‍ട്ട് എന്ന പേരില്‍ വ്യക്തയില്ലാതെ കുറിപ്പ് നല്‍കിയിരിക്കുന്നത്. കേസ് നിലനില്‍കുമെന്ന പറയുന്ന റിപോര്‍ട്ടില്‍, തുടര്‍ നടപടി ഡിജിപിക്ക് തീരുമാനിക്കാം എന്നാണ് പരാമര്‍ശം.

എഡിജിപി സുധേഷ് കുമാറിനെ ഡിജിപി പട്ടികയിലേക്ക് പരിഗണിക്കുന്നതിന് ഈ കേസ് തടസമാവും എന്നതിനാലാണ് ഇപ്പോള്‍ റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപോര്‍ട്ടില്‍ തുടരന്വേഷണം വേണ്ടെന്ന് ഡിജിപി തീരുമാനിച്ചാല്‍ കേസ് അവിടെ അവസാനിക്കും. ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ ഉറ്റ സുഹൃത്തായ സുധേഷ് കുമാറിനെ ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തി സംസ്ഥാന പോലിസ് മേധാവിയാക്കാന്‍ ശ്രമമുണ്ട്. ഡിജിപി സ്ഥാനത്തേക്ക് സുധേഷ് കുമാറിനൊപ്പം ടോമിന്‍ ജെ തച്ചങ്കരിയും രംഗത്തുണ്ട്. ഈ പശ്ചാലത്തില്‍ കൂടിയാണ് ഇപ്പോഴത്തെ സംഭവങ്ങളെ കാണേണ്ടത്.

പോലിസ് കാംപ് ഫോളോവേഴ്‌സ് ഗണത്തില്‍ പെടുന്ന പോലിസുകാരെ, ഉന്നതറാങ്കിലുള്ള പോലിസുകാര്‍ അടിമ വേല ചെയ്യിക്കുന്നതായി വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു.

Tags:    

Similar News