സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍

Update: 2022-08-16 04:11 GMT

ടെഹ്‌റാന്‍: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാനിയന്‍ അധികൃതര്‍. ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെക്കുറിച്ച് ഇറാനിയന്‍ അധികൃതര്‍ ആദ്യമായാണ് പരസ്യപ്രതികരണം നടത്തുന്നത്. 

ഇക്കാര്യത്തില്‍ ഇറാനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. യുഎസില്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച സംഭവത്തില്‍, എഴുത്തുകാരനും അദ്ദേഹത്തിന്റെ അനുയായികളും ഒഴികെ മറ്റാരെയും കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

'ഈ ആക്രമണത്തില്‍, സല്‍മാന്‍ റുഷ്ദിയെയും അദ്ദേഹത്തിന്റെ അനുയായികളെയും അല്ലാതെ മറ്റാരെയും ഞങ്ങള്‍ കുറ്റപ്പെടുത്താനും അപലപിക്കാനും തയ്യാറല്ല'- അദ്ദേഹം ടെഹ്‌റാനില്‍ തന്റെ പ്രതിവാര പത്രസമ്മേളനത്തില്‍ പറഞ്ഞു.

'ഇസ്‌ലാമിന്റെ പവിത്രമായ കാര്യങ്ങളെ അവഹേളിച്ചും കോടിക്കണക്കിനു മുസ്‌ലിംകളുടെ അനുയായികളെ അവഹേളിച്ചും സല്‍മാന്‍ റുഷ്ദി ജനങ്ങളുടെ രോഷത്തിനും രോഷത്തിനും സ്വയം നിന്നുകൊടുത്തുവെന്ന് നാസര്‍ കുറ്റപ്പെടുത്തി.

യുഎസ്സില്‍ ഒരു പ്രസംഗപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് സല്‍മാന്‍ റുഷ്ദിക്കെതിരേ ആക്രമണം നടന്നത്.

Tags:    

Similar News