സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി

Update: 2022-08-14 02:31 GMT

വാഷിങ്ടണ്‍: കുത്തേറ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. ഇപ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്കില്‍ ഒരു സാഹിത്യപരിപാടിയില്‍ പ്രസംഗിക്കാനെഴുന്നേറ്റ സമയത്താണ് ആക്രമണം നടന്നത്.

ഗുരുതരമായിപരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് പുറത്തേക്ക്മാറ്റുക മാത്രമല്ല, തമാശകള്‍ പറയുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ഏജന്റ് ആഡ്രു വൈലൈ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

റുഷ്ദിക്കെതിരേ നടന്നത് ആസൂത്രിത കൊലപാതകശ്രമമാണെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

ഒരു വ്യാജ ഐഡി ഉപയോഗിച്ചാണ് അക്രമി റുഷ്ദിയുടെ പരിപാടിയിലെത്തിയത്. ആസൂത്രിതശ്രമമായിരുന്നുവെന്ന് പോലിസ് പറയുന്നു. എന്നാല്‍ പ്രതി തനിച്ചായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News