ഇസ്രായേലുമായി ഉടന്‍ നയതന്ത്രബന്ധമില്ലെന്ന് ഖത്തര്‍

Update: 2021-01-09 15:02 GMT

റിയാദ് :  ഇസ്രായേലുമായി ഉടനടി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. പറഞ്ഞു. ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനം ഓരോ രാജ്യങ്ങളുടെയും പരമാധികാരവുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഖത്തറിന്റെ നിലപാട് സുവ്യക്തമാണ്. അറബ് സമാധാന പദ്ധതി പാലിച്ച് ഫലസ്തീന്‍ അധിനിവേശം ഇസ്രായില്‍ അവസാനിപ്പിക്കുകയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരികയും അഭയാര്‍ഥികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമുണ്ടാവുകയും ചെയ്യുന്നതോടെ ഖത്തറും ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കേണ്ട ആവശ്യമുണ്ടെന്ന് ഖത്തര്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News