ഗസ സിറ്റി; ഇസ്രായേല്‍ ഭരണകൂടം 17 ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ തടവറയ്ക്കുളളിലടച്ചതായി അറബ് മാധ്യമപ്രവര്‍ത്തക കൂട്ടായ്മ. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സംഘടന മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന അനീതി വെളിപ്പെടുത്തിയത്.
അറസ്റ്റിലായ ഏഴ് പേരെ ഇതിനകം ശിക്ഷിച്ചതായും ബാക്കി അഞ്ച് പേര്‍ വിചാരണപോലും നേരിടാതെ തടവില്‍ കഴിയുകയാണെന്നും അഞ്ച് പേര്‍ വിധി കാത്തിരിക്കുകയാണെന്നും 'ജേര്‍ണലിസ്റ്റ് സപോര്‍ട്ട് കമ്മിറ്റി' പറഞ്ഞു.
ഇസ്രായേലി അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റെന്‍ഷന്‍ നയം വിചാരണകൂടാതെ വ്യക്തികളെ തടവയില്‍ വയ്ക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്നു. പ്രത്യേകിച്ച് കേസുകളൊന്നും ചുമത്താതെ വ്യക്തികളെയും മാധ്യമപ്രവര്‍ത്തകരെയും തടവില്‍ വയ്ക്കുന്നതിനെതിരേ മാധ്യമപ്രവര്‍ത്തക സമിതി മുന്നറിപ്പ് നല്‍കി.
അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും നഗ്നമായ ലംഘനമാണ് നടക്കുന്നത്. ഫലസ്തീന്‍ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനും ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനുമുള്ള ഇസ്രായേല്‍ ശ്രമമാണ് നടക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.
ഏകദേശം 500 അഡ്മിനിസ്‌ട്രേറ്റീവ് തടവുകാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 4,600 ഫലസ്തീനികള്‍ ഇസ്രായേലി ജയിലുകളില്‍ തടവില്‍ കഴിയുന്നുണ്ട്.