ഗസ: ഗസയില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തി. പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തുരങ്കവും ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഇടവും തകര്‍ത്തതായി ഇസ്രായില്‍ പ്രതിരോധ സേന വെള്ളിയാഴ്ച രാവിലെ പ്രസ്താവനയില്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം തെക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയതിന് തിരിച്ചടിയായിട്ടാണ് ഗസയില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സേന ന്യായീകരിച്ചു.
2007 ല്‍ ഹമാസിന്റെ നിയന്ത്രണത്തിലായ ശേഷം ഗാസക്കെതിരെ ഇസ്രായില്‍ കര, സമുദ്ര ഉപരോധം തുടരുകയാണ്. ഇസ്രായിലും ഹമാസും തമ്മില്‍ മൂന്ന് തവണ യുദ്ധമുണ്ടായി. ഇസ്രായില്‍ ഉപരോധം കാരണം ഗാസയിലെ 20 ലക്ഷത്തോളം ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്.