ആറു മാസത്തിനിടെ പത്തു കമ്പനികളുടെ കൊവിഡ് വാക്‌സിനുകള്‍ വിപണിയിലെത്തുമെന്ന് ഐഎഫ്പിഎംഎ ഡയറക്ടര്‍ ജനറല്‍
ജനീവ: റെഗുലേറ്ററി അംഗീകാരം നേടിയാല്‍ അടുത്ത വര്‍ഷം പകുതിയോടെ പത്ത് നിര്‍മാതാക്കളുടെ കൊവിഡ് -19 വാക്‌സിനുകള്‍ ലഭ്യമാകുമെന്ന് ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് മേധാവി പറഞ്ഞു. എന്നാല്‍ അവയുടെയെല്ലാം കണ്ടുപിടുത്തക്കാര്‍ക്ക് പേറ്റന്റ് പരിരക്ഷ ആവശ്യമാണെന്നും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് അസോസിയേഷന്‍സ് (ഐഎഫ്പിഎംഎ) ഡയറക്ടര്‍ ജനറല്‍ തോമസ് ക്യൂനി പറഞ്ഞു.
ഫൈസറും ബയോടെക്കും മോഡേണയും അസ്ട്രാസെനെക്കയും വലിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മികച്ച ഫലങ്ങള്‍ നല്‍കിയിട്ടുണ്ട്. ജോണ്‍സന്‍ ആന്റ് ജോണ്‍സണും സമാനമായ വിജയം നേടും. നോവാവാക്‌സ്, സനോഫി പാസ്ചര്‍, ജിഎസ്‌കെ, മെര്‍ക്ക്, ബിഗ് ഫാര്‍മ കമ്പനികളും വാക്‌സിന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.