ജഹാന്‍ഗീര്‍പുരി സംഘര്‍ഷം: പോലിസ് മുഖ്യപ്രതിയെന്ന് വിശേഷിപ്പിക്കുന്ന അന്‍സാര്‍ ആയുധമായെത്തിയ ബജ്‌റംഗ്ദള്‍ യുവാവിനെ സ്‌നേഹപൂര്‍വം ഉപദേശിക്കുന്ന വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: ജഹാന്‍ഗീര്‍പുരിയില്‍ ഹിന്ദുത്വര്‍ സംഘടിപ്പിച്ച ഹനുമാന്‍ ജയന്തി റാലിക്കെതിരേ ആക്രമണം നടത്തിയെന്ന് ആരോപിച്ച് പോലിസ് കെട്ടിച്ചമച്ച കഥയെ നിലംപരിശാക്കുന്ന വീഡിയോ പുറത്ത്. ഹിന്ദുത്വര്‍ നടത്തിയ കലാപത്തിനിടയില്‍ ആയുധവുമായെത്തിയ ഒരു ചെറിയ കുട്ടിയെ അന്‍സാര്‍ തലയില്‍ തൊട്ട് ഉപദേശിക്കുന്നതും വിട്ടയക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ആയുധവുമായെത്തിയ കുട്ടി ഒരു പറ്റം മുസ് ലിം യുവാക്കള്‍ക്കിടയിലാണ് നില്‍ക്കുന്നത്. കുട്ടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അന്‍സാര്‍ മകനെയെന്നാണ് കുട്ടിയെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് നാം സഹോദരങ്ങളാണെന്നും ആര്‍ക്കെതിരേയും ആയുധമെടുക്കരുതെന്നും കിട്ടിയോട് പറയുന്നു. നാം ഭാരത് മാതാകി ജയ് എന്നു പറയുന്നു. എങ്കില്‍ ഇത്തരം ഇതൊന്നും ഒരിക്കലും ചെയ്യരുത്. ഇതും പരഞ്ഞ് അദ്ദേഹം കുട്ടിയെ വിട്ടയക്കുന്നുണ്ട്.
जिस अंसार को मीडिया में हिंसा का मास्टर माइंड बताया जा रहा है, उस अंसार का दूसरा रूप यह भी है कि जब एक बजरंग दल के कार्यकर्ता वहां हथियार लेकर घुसते हैं,तो वही अंसार उन्हें समझाते हुए कहता हैं कि हम सब भाई भाई हैं.. pic.twitter.com/kBxE11wHFG
— Millat Times (@Millat_Times) April 17, 2022
അന്‍സാര്‍ പ്രദേശത്തെ അറിയപ്പെടുന്ന ഒരാളാണെന്നും പ്രദേശവാസികള്‍ ജാതിമത ഭേദമില്ലാതെ അംഗീകരിക്കുന്ന വ്യക്തിയാണെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
എത്ര വലിയ പ്രശ്‌നമുണ്ടായാലും അതൊക്കെ തടഞ്ഞുനിര്‍ത്തുന്നതില്‍ അന്‍സാര്‍ ശ്രമിക്കാറുണ്ടെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് ക്ലാരിയോണ്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്തു.