ജഹാംഗീര്‍പുരി: അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ എല്ലാ കേസിലും നോട്ടിസ് വേണ്ടെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ എല്ലാ കേസിലും നോട്ടിസ് വേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍. ജഹാംഗീര്‍പുരിയില്‍ മുസ് ലിം സമുദായത്തെ ലക്ഷ്യമിട്ട് നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ നടത്തിയ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ നോട്ടിസ് വേണ്ടെന്ന് അഭിപ്രായപ്പെട്ടത്.
അനധികൃത നിര്‍മാണം നീക്കം ചെയ്യാന്‍ മുന്‍കൂര്‍ നോട്ടിസ് വേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തുഷാര്‍ മേത്ത പറഞ്ഞു. കസേര, മേശ, സ്റ്റാളുകള്‍ എന്നിവ നീക്കാന്‍ അതാവശ്യമില്ല. നോട്ടിസില്ലാതെയും ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.
വാദം രണ്ട് ആഴ്ചയ്ക്കു ശേഷം കേള്‍ക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. വിധിയെക്കുറിച്ച് മേയറെ അറിയിക്കും. കക്ഷികള്‍ക്ക് നോട്ടിസ് അയക്കും. അതുവരെ തല്‍സ്ഥിതി തുടരും.
പൊളിക്കല്‍ നോട്ടിസ് നേരത്തെ നല്‍കിയിരുന്നെന്ന് സര്‍ക്കാര്‍ വാദിച്ചു. ''കോടതിയില്‍ വന്നത് ഒരു വ്യക്തിയല്ല. സംഘടനയാണ് ജമാഅത്ത് ഉലമയെ ഹിന്ദ്. ഖാര്‍ഗോണില്‍ ഒഴിപ്പിച്ചതില്‍ 88 പേര്‍ ഹിന്ദുക്കളായിരുന്നു, 26 പേര്‍ മുസ് ലിംകളും. ഇത്തരത്തില്‍ തരംതിരിച്ച് കാണുന്നതില്‍ മാപ്പാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ അങ്ങനെ കാണുന്നില്ല. പക്ഷേ, നിര്‍ബന്ധിതരാവുകയാണ്. 2021ല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലും നേരത്തെ നോട്ടിസ് നല്‍കിയിട്ടുുണ്ട്.''
ബോക്‌സും ബെഞ്ചും മാത്രം മാറ്റാന്‍ ബുള്‍ഡോസര്‍ വേണോയെന്ന് കോടതി ചോദിച്ചു. 5-12 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് വേണമെന്ന് നിയമമുണ്ടെന്നും ഓര്‍മിപ്പിച്ചു.
നോട്ടിസ് നല്‍കിയിട്ടില്ലെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ അതിന് ഇരയായ വ്യക്തികള്‍ മുന്നോട്ട് വരട്ടെയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍.
എങ്കില്‍ ഇരകളാക്കപ്പെട്ട വ്യക്തികള്‍ സത്യവാങ് മൂലം നല്‍കട്ടെ. അതുവരെ തല്‍സ്ഥിതി തുടരും.
എല്ലാ കേസിലും നോട്ടിസ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വീണ്ടും വാദിച്ചു.
നടപ്പാതകള്‍ വൃത്തിയാക്കല്‍ ജനുവരി മുതല്‍ നടന്നിട്ടുണ്ട്. ഏപ്രില്‍ 19 അഞ്ചാംതവണത്തേതാണ്. ചില സംഘടനകള്‍ പൊടുന്നനെ വന്ന് തടസം നില്‍ക്കുകയാണ്. ചില കേസുകളില്‍ നോട്ടിസ് വേണ്ട. വേണ്ടിടത്ത് നോട്ടിസ് നല്‍കാമെന്നും സര്‍ക്കാര്‍.
വാദം തുടരുന്നു.