ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഉടന്‍ അറസ്റ്റ് ചെയ്യണം: പാക് കോടതി

Update: 2021-01-09 15:24 GMT

ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ജനുവരി 18ന് മുന്‍പ് അറസ്റ്റ് ചെയ്യണമെന്ന് പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി ഉത്തരവിട്ടു. തീവ്രവാദ പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി പാക് പോലീസിനോട് നിര്‍ദേശിച്ചത്. പാകിസ്താനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്ച മസൂദ് അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.


ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹര്‍ പാകിസ്താനില്‍ത്തന്നെ ഉണ്ടെന്നതിന് ഇതോടെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. മസൂദ് അസറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വര്‍ഷങ്ങളായി പാകിസ്താനി ഉദ്യോഗസ്ഥരും നേതാക്കളും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍, കോടതി ഉത്തരവോടെ മസൂദ് അസല്‍ പാകിസ്താന്റെ മണ്ണില്‍ത്തന്നെ ഉണ്ടെന്ന് സ്ഥിരീകരണമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.




Tags:    

Similar News