ഡല്‍ഹി ജുമാമസ്ജിദ് ജൂണ്‍ 30 വരെ അടച്ചുപൂട്ടി
'മനുഷ്യജീവിതം അപകടത്തിലായിരിക്കുന്ന സാഹചര്യമുണ്ടായാല്‍, ഓരോരുത്തരുടെയും ജീവന്‍ സംരക്ഷിക്കേണ്ടത് കടമയാണ്. മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നത് പരമപ്രധാനമാണെന്നും പള്ളി അടക്കുന്നതിന് ശരീഅത്തില്‍ ധാരാളം ഒഴികഴിവുകളുണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നും ഇമാം പറഞ്ഞു.
ന്യൂഡല്‍ഹി: കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവ് മൂലമുള്ള ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഡല്‍ഹി ജുമാ മസ്ജിദ് ജൂണ്‍ 30 വരെ അടച്ചിടുമെന്ന് പള്ളിയിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി അറിയിച്ചു. പൊതുജനങ്ങളോടും പണ്ഡിതരോടും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ബുഖാരി പറഞ്ഞു. ചൊവ്വാഴ്ച രാത്രി സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ കൊറോണ വൈറസ് ബാധിച്ച് ഷാഹി ഇമാമിന്റെ സെക്രട്ടറി അമാനുല്ല മരിച്ചിരുന്നു.
'മനുഷ്യജീവിതം അപകടത്തിലായിരിക്കുന്ന സാഹചര്യമുണ്ടായാല്‍, ഓരോരുത്തരുടെയും ജീവന്‍ സംരക്ഷിക്കേണ്ടത് കടമയാണ്. മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നത് പരമപ്രധാനമാണെന്നും പള്ളി അടക്കുന്നതിന് ശരീഅത്തില്‍ ധാരാളം ഒഴികഴിവുകളുണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നും ഇമാം പറഞ്ഞു.
വ്യാഴാഴ്ച്ച മഗ്‌രിബ് നമസ്‌ക്കാരം മുതല്‍ ജൂണ്‍ 30 വരെ ജുമാ മസ്ജിദില്‍ ഒരു സംഘടിതപ്രാര്‍ത്ഥനയും നടത്തില്ല. തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍ മാത്രം ദിവസേന അഞ്ച് തവണ ജുമാമസ്ജിദില്‍ നമസ്‌ക്കരിക്കും. കൊവിഡിനെ തുടര്‍ന്ന്് ലോക്ഡൗണില്‍ പൂട്ടിയിട്ട ജുമാമസ്ജിദ് രണ്ട് മാസത്തിലേറെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 8നാണ് തുറന്നത്.