കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആദ്യകാല നേതാവും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്ന ഏലൂര്‍ എഫ്എസിറ്റി റിട്ട. ഉദ്യോഗസ്ഥന്‍ പറവൂര്‍ ചേന്ദമംഗലം അഞ്ചാംപരുത്തിയില്‍ പരേതനായ ഇസ്മായില്‍ മകന്‍ അല്ലാഹ് ബക് ഷ് ഹാജി (90) നിര്യാതനായി. മന്നം നൂറുല്‍ ഇസ്‌ലാം ട്രസ്റ്റ് സ്ഥാപക ചെയര്‍മാനും മന്നം ഇസ്‌ലാമിക് യുപി സ്‌കൂള്‍ മാനേജറുമായിരുന്നു. പറവൂര്‍ ഷറഫുല്‍ ഇസ്‌ലാം ട്രസ്റ്റ് മെമ്പര്‍, മൂവാറ്റുപുഴ ഇസ്‌ലാമിക് എജ്യൂക്കേഷന്‍ ട്രസ്റ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
എറണാകുളം ജില്ലയിലും പരിസരപ്രദേശങ്ങളിലും ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്ക് ആയിരുന്നു അദ്ദേഹം വഹിച്ചത്. സംഘടനയുടെ ആലുവ മേഖലയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കേരളത്തില്‍ രൂപീകൃതമായ ഐഡിയല്‍ റിലീഫ് വിങ്ങ് (ഐആര്‍ ഡബ്ലിയു ) ന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ വരവില്‍ പ്രധാനിയായിരുന്നു അല്ലാഹ്ഭിക്ഷ. മാതാവ്, അഞ്ചാംപരുത്തിയില്‍ കുടുംബാംഗമായ പരേതയായ കുഞ്ഞ് ഐശുമ്മ. ഭാര്യ, കാട്ടൂര്‍ കൊളങ്ങാട്ടു പറമ്പില്‍ നഫീസ. മക്കള്‍, ഫാത്തിമ, ഫൗസിയ, ഫിറോസ്, ഫാരിദ, ഫാമിത, ഫസീല, ഫാറൂഖ്, ഫജറുല്‍ ഇസ്‌ലാം. ജാമാതാക്കള്‍.
പരേതനായ കണ്ണംചക്കശേരിയില്‍ അബ്ദുല്‍ മജീദ്, റഫീഖ് മന്നം, തനൂജ, സിദ്ദീഖ്, കെ പി ഒ റഹ്മത്തുല്ല, ഗഫൂര്‍ വാടാനപ്പള്ളി, മിനി, ശബ്‌ന. സഹോദരങ്ങള്‍, പരേതരായ എ ഐ അബ്ദുല്‍ ജലീല്‍, എ ഐ അബ്ദുല്‍ സ്വമദ്, എന്‍ജിനീയര്‍ എ ഐ ഇബ്രാഹിം, ഖദീജ. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് കെ എ യൂസുഫ് ഉമരി, ജില്ലാ പ്രസിഡന്റ് എം കെ അബൂബക്കര്‍ ഫാറൂഖി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.