വനിതാ നേതാവിന്റെ സഹോദരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി; ബിജെപി നേതാവിനെതിരേ കേസ്

അമറിന്റെ ഡ്രൈവര്‍ ശ്രീധറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ വിശ്വസ്തനാണ് അമര്‍ റെഡ്ഢി.

Update: 2024-01-25 09:41 GMT
ചെന്നൈ: ബിജെപി വനിതാ നേതാവിന്റെ സഹോദരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരേ കേസെടുത്ത് തമിഴ്‌നാട് പോലിസ്. അമര്‍ പ്രസാദ് റെഡ്ഡിക്കെതിരെ ആണ് കേസെടുത്തത്. മോദിയുടെ ചെന്നൈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കേസ്. പരിപാടിക്ക് ആളെയെത്തിക്കുന്നതിന് നല്‍കിയ പണത്തെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. പണത്തിന്റെ വിഹിതം ചോദിച്ചു വീട്ടില്‍ അതിക്രമിച്ചു കയറി എന്നാണ് പരാതിയില്‍ പറയുന്നത്. അമര്‍ പ്രസാദിന്റെ ഡ്രൈവര്‍ ശ്രീധറിന്റെ നേതൃത്വത്തില്‍ ആണ് സംഘം എത്തിയതെന്നും അമറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അതിക്രമം നടത്തിയതെന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അമറിന്റെ ഡ്രൈവര്‍ ശ്രീധറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ വിശ്വസ്തനാണ് അമര്‍ റെഡ്ഢി.
Tags:    

Similar News