പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന ജാമിഅ ജൂനിയര്‍ കോളജുകളിലെ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ക്ക് അന്തിമ രൂപമായി. കേരളത്തിലും കര്‍ണാടക, തമിഴ് നാട് സംസ്ഥാനങ്ങളിലുമായി 63 സ്ഥാപനങ്ങളാണ് ജാമിഅ ജൂനിയര്‍ കോളജ് കോര്‍ഡിനേഷനു കീഴിലുള്ളത്. അറുനൂറിലധികം അധ്യാപകരും അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളും സംവിധാനത്തിന് കീഴിലുണ്ട്.
സ്‌കൂള്‍ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് പ്രവേശനം നല്‍കുന്ന സെക്കണ്ടറി വിഭാഗത്തിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 7 നും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മെയ് 5 നുമാണ്.എസ് എസ് എല്‍ സി വിജയിച്ചവര്‍ക്ക് പ്രവേശനം നല്‍കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 20 നും അപേക്ഷിക്കേണ്ട അവസാന ദിവസം മെയ് 18 ശനിയാഴ്ചയുമാണ്. ഏകീകൃത പ്രവേശന പരീക്ഷയിലൂടെയും ഏകജാലക സംവിധാനത്തിലൂടെയുമായിരിക്കും പ്രവേശനം.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 32 പരീക്ഷാ കേന്ദ്രങ്ങളും കേരളത്തിനു പുറത്ത് മൂന്ന് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. നാല്‍പത്തിയൊന്ന് സെക്കണ്ടറി സ്ഥാപനങ്ങളിലേക്കും പതിനെട്ട് ഹയര്‍ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുമാണ് ഈ അധ്യയന വര്‍ഷം പ്രവേശനം നല്‍കപ്പെടുന്നത്.
ജാമിഅ: നൂരിയ്യ വെബ് സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അഡ്മിഷന്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി മുഴുവന്‍ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രസ്തുത ഹെല്‍പ് ഡെസ്‌കുകള്‍ മുഖേനയും അപേക്ഷിക്കാവുന്നതാണ്.
മെയ് 28 ന് സെക്കണ്ടറി വിഭാഗത്തിനും ജൂലൈ 16 ന് ഹയര്‍ സെക്കണ്ടറി വിഭാഗത്തിനും ക്ലാസുകള്‍ ആരംഭിക്കുന്നതാണ്.
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ രംഗത്തിറങ്ങണമെന്നും വെള്ളിയാഴ്ച്ച പള്ളികളില്‍ ഖത്തീബുമാര്‍ ഉദ്‌ബോധനം നടത്തണമെന്നുംപ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ശൈഖുല്‍ ജാമിഅ: കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
നമ്പര്‍. 9288951564,7907845342.