മോദിക്കെതിരേ പ്രതിഷേധിച്ചാല്‍ കര്‍ശനനടപടിയെന്ന് ജാമിയ മില്ലിയ സര്‍വകലാശാല

Update: 2024-12-02 07:55 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയുമായി ജാമിയ മില്ലിയ സര്‍വകലാശാല. രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്നവര്‍ക്കെതിരേയും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കെതിരേയും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും അത്തരത്തിലൊരു പ്രതിഷേധവും സര്‍വകലാശാലയില്‍ അംഗീകരിക്കില്ലെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

എന്നാല്‍ സര്‍വകലാശാലയുടെ ഈ നടപടി സംഘപരിവാറിന്റെ സോച്ഛാധിപത്യ രീതികളുടെ പ്രതിഫലനമാണെന് ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ പറഞ്ഞു. ഇത് കേവലം വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണമല്ലെന്നും ഇത് ഒരു സര്‍വകലാശാലയുടെ അന്തസത്തയെ തന്നെ നശിപ്പിക്കുന്നതാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതെല്ലാം ബിജെപിയുടെ തന്ത്രങ്ങളാണെന്നും അവര്‍ കൂട്ടി ചേര്‍ത്തു. സംഭല്‍ വെടിവയ്പുമായി ബന്ധപ്പെട്ട് സര്‍വകലാശാലക്കകത്ത് പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു. ഇതിനേ തുടര്‍ന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവുമായി രംഗത്തെത്തിയത്.

Tags:    

Similar News