ബനാറസ് ഹിന്ദുസര്‍വകലാശാല ബജറ്റ് ഇരട്ടിയാക്കിയപ്പോള്‍ ജാമിഅയുടേയും അലിഗഢിന്റേയും വെട്ടിക്കുറച്ചു
ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നീ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 15 ശതമാനം കുറച്ചതായി കോണ്‍ഗ്രസ് എംപി ടിഎന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ ബജറ്റുകളില്‍ വന്‍ വിവേചനം കാട്ടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍. ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നീ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 15 ശതമാനം കുറച്ചതായി കോണ്‍ഗ്രസ് എംപി ടിഎന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം നല്‍കിയ വിശദാംശങ്ങള്‍ അനുസരിച്ച്, ഫണ്ട് വിഹിതവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയയ്ക്ക് ഏകദേശം 68.73 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. സര്‍വകലാശാലയുടെ ഫണ്ട് 2020-21ല്‍ 479.83 കോടിയില്‍ നിന്ന് 2021-22ല്‍ 411.10 കോടിയായി കുറഞ്ഞു.
അലിഗഡിനുള്ള വിഹിതം 2020-21ല്‍ 1,520.10 കോടിയില്‍ നിന്ന് 2021-22ല്‍ 1,214.63 കോടിയായി കുറഞ്ഞു. ഏകദേശം 306 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി.
എന്നാല്‍, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ കാര്യത്തില്‍, 2014 നും 2022 നും ഇടയില്‍ ഫണ്ടിംഗ് ഇരട്ടിയായി. ബിഎച്ച്‌യുവിനുള്ള വിഹിതം 2014-15ല്‍ 669.51 കോടി രൂപയില്‍ നിന്ന് 2021-22 ല്‍ 1,303.01 കോടി രൂപയായി ഉയര്‍ന്നു. അതുപോലെ, രാജീവ് ഗാന്ധി സര്‍വകലാശാലയ്ക്കുള്ള ധനസഹായം 2014-15 ലെ 39.93 കോടിയില്‍ നിന്ന് 2021-22 ല്‍ 102.79 കോടി രൂപയായി 250% വര്‍ദ്ധിച്ചു.