ജാമിഅയിലെ പോലിസ് അതിക്രമം: കേന്ദ്രത്തിന് നോട്ടീസ്

അതിക്രമത്തില്‍ പരുക്കേറ്റ നാബില ഹസന്‍ എന്ന വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.

Update: 2020-02-17 06:29 GMT
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി പോലിസിനും നോട്ടീസ് അയക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പോലിസ് അതിക്രമത്തില്‍ പരുക്കേറ്റ നാബില ഹസന്‍ എന്ന വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ നേരയുണ്ടായ പോലിസ് അതിക്രമത്തില്‍ രണ്ടു കാലുകളും തകര്‍ന്നുവെന്നും രണ്ടു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.




Tags:    

Similar News