വഖ്ഫ് നിയമഭേദഗതിക്കെതിരെ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയില്‍; നിയമ വിജ്ഞാപനം മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യം

Update: 2025-04-06 16:52 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമഭേദഗതിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചു. ഹരജിയില്‍ കോടതി തീരുമാനമെടുക്കുന്നതു വരെ നിയമം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെ തടയണമെന്ന് ഹരജി ആവശ്യപ്പെടുന്നുണ്ട്. ഉപയോഗം വഴി വഖ്ഫ് എന്ന വ്യവസ്ഥ ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി അംഗീകരിച്ചതാണെന്നും അതു പോലും എടുത്തുകളയുന്നതാണ് പുതിയ നിയമമെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നിയന്ത്രണത്തിലുള്ള സ്വത്തുക്കള്‍ വഖ്ഫ് ആവില്ലെന്ന വ്യവസ്ഥയേയും ആദിവാസികള്‍ക്ക് വഖ്ഫ് ചെയ്യാനാവില്ലെന്ന വ്യവസ്ഥയേയും ഹരജി ചോദ്യം ചെയ്യുന്നുണ്ട്. വഖ്ഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര സമുദായങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.

Similar News