ടോക്യോ: ജപ്പാനിലെ ഓസാക പ്രവിശ്യയില്‍ കെട്ടിടത്തിന് തീ പിടിച്ച് 27 പേര് മരിച്ചു. അപകടത്തില്‍ എത്ര പേര് അകപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. തീപിടിത്തത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
എട്ട് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ ആദ്യം കണ്ടത്. ഒസാകയിലെ കിറ്റാഷിഞ്ചിയില് ഷോപ്പിങ് മാളുകളും വിനോദ കേന്ദ്രങ്ങളും നില്ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്.
28 പേരാണ് ഇതുവരെ അറിഞ്ഞിടത്തോളം തീപിടിത്തത്തില്‍ പെട്ടത്. അതില്‍ ഒരാള്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. പരിക്കേറ്റ 23 പേരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.