ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
മാവേലിക്കര വള്ളികുന്നം കടുവിനാല്‍ സ്വദേശിയും പൂനെ 49 ആര്‍മി റെജിമെന്റില്‍ ഹവില്‍ദാറായ പ്രതാപ് വിയുടെ മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിക്കുന്നത്
ന്യൂഡല്‍ഹി: മാവേലിക്കര വള്ളികുന്നം കടുവിനാല്‍ സ്വദേശിയും പൂനെ 49 ആര്‍മി റെജിമെന്റില്‍ ഹവില്‍ദാറായ പ്രതാപ് വിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്നലെ രാവിലെയാണ് ഇദ്ദേഹം മരണപ്പെട്ടത്. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചത്. എയര്‍ഫോര്‍സിന്റെ സ്പെഷ്യല്‍ 32ടൈപ്പ് എയര്‍ക്രഫ്റ്റില്‍ ഇന്ന് വൈകീട്ട് 5 മണിക്ക് നെടുമ്പാശ്ശേരിയില്എയര്പോര്ട്ടില് എത്തിക്കും. തുടര്‍ന്ന് ആര്‍മിയുടെ ആംബുലന്‍സില്‍ ജവാന്റെ മൃതദേഹം വീട്ടില്‍ എത്തിച്ച് സംസ്കരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് എംപിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചു.