സിബിഐക്കുള്ള പൊതുഅനുമതി ജാര്‍ഖണ്ഡും പിന്‍വലിച്ചു

Update: 2020-11-06 04:07 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കുന്നതിന് സിബിഐക്ക് നല്‍കിയിരുന്ന പൊതു അനുമതി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പിന്‍വലിച്ചു.

1946 ലെ പ്രത്യേക പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് അനുസരിച്ച് നിലവില്‍ വന്ന സിബിഐക്ക് നല്‍കിയിരുന്ന പൊതുഅനുമതി റദ്ദാക്കിയതായി ജാര്‍ഖണ്ഡ് ആഭ്യന്തര, ജയില്‍മാനേജ്‌മെന്റ് വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇനി മുതല്‍ ഓരോ കേസിലും സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടേണ്ടിവരും.

നവംബര്‍ 4ന് കേരളവും സിബിഐക്ക് നല്‍കിയിരുന്ന പൊതു അനുമതി റദ്ദാക്കിയിരുന്നു.

നേരത്തെ ഒക്ടബോറില്‍ മഹാരാഷ്ട്ര സര്‍ക്കാരും അനുമതി പിന്‍വലിച്ചു.

രാജസ്ഥാന്‍ ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍ തുടങ്ങിയവയാണ് വളരെ നേരത്തെ പൊതു അനുമതി പിന്‍വലിച്ച മറ്റ് മൂന്ന് ബിജെപി ഇതര സംസ്ഥാനങ്ങള്‍.

Tags:    

Similar News