തടവില്‍ കഴിയുമ്പോള്‍ ലാലുപ്രസാദ് യാദവ് ഫോണ്‍ ചെയ്തത് അന്വേഷിക്കുമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

കാലിത്തീറ്റ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൂപ്രണ്ടിന്റെ ബംഗ്ലാവില്‍ തടവില്‍ കഴിയുകയാണ് ആര്‍ജെഡി മേധാവിയായ ലാലുപ്രസാദ് യാദവ്.

Update: 2020-11-26 04:15 GMT

റാഞ്ചി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ഫോണ്‍ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരേ അന്വേഷണം ആരംഭിച്ചതായി ജാര്‍ഖണ്ഡ് പോലീസ് അറിയിച്ചു. റാഞ്ചി ഡെപ്യൂട്ടി കമ്മീഷണര്‍, സീനിയര്‍ പോലീസ് സൂപ്രണ്ട്, ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയില്‍ (ബിഎംസിജെ) സൂപ്രണ്ട് എന്നിവരോട് ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ജാര്‍ഖണ്ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐ.ജി) ജയില്‍ ബിരേന്ദ്ര ഭൂഷണ്‍ പറഞ്ഞു.

കാലിത്തീറ്റ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൂപ്രണ്ടിന്റെ ബംഗ്ലാവില്‍ തടവില്‍ കഴിയുകയാണ് ആര്‍ജെഡി മേധാവിയായ ലാലുപ്രസാദ് യാദവ്. ബീഹാറിലെ ചില എന്‍ഡിഎ നിയമസഭാംഗങ്ങളുമായി ലാലുപ്രസാദ് ഫോണില്‍ സംസാരിച്ചു എന്നാണ് ആരോപണം. ഭരണകക്ഷിയായ എന്‍ഡിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നിയമസഭാംഗങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടായിരുന്നു സംഭാഷണമെന്ന് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ സുശീല്‍ മോദി ചൊവ്വാഴ്ച ആരോപിച്ചിരുന്നു. എന്നാല്‍ സുശീല്‍ മോദി ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി വക്താവ് മൃതുഞ്ജയ് തിവാരി പറഞ്ഞു.

Tags:    

Similar News