റാഞ്ചി: ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ഉച്ചഭക്ഷണം കഴിച്ചില്ലെന്നും ആരോടും സംസാരിക്കുന്നില്ലെന്നും അധികൃതര്‍. തിരഞ്ഞെടുപ്പ് ഫലം വന്നതിന്ന് പിന്നാലെ കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഈ അവസ്ഥയിലായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
2014 ല്‍ മോദി തരംഗമായിരുന്നെങ്കിലും ബീഹാറില്‍ നാല് സീറ്റുകള്‍ ആര്‍ജെഡി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഒരു സീറ്റ് പോലും ആര്‍ജെഡിക്ക് നേടാനായിട്ടില്ല. മൂന്നുനേരവും ഇന്‍സുലിന്‍ എടുക്കുന്ന വ്യക്തിയാണ് ലാലു പ്രസാദ് യാദവ്. എന്നാല്‍ ഭക്ഷണം ഒഴിവാക്കുന്നതു മൂലം ഇന്‍സുലിന്‍ എടുക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമാക്കിയേക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.