'മതമൗലികവാദത്തിന്റെ ഒരേ ഒരു രൂപം ജിഹാദി ഭീകരത'; ഇസ്‌ലാം വിരുദ്ധ സിലബസുമായി ജെഎന്‍യു

Update: 2021-08-30 14:54 GMT

ന്യൂഡല്‍ഹി: മതമൗലികാവാദത്തിന്റെ ഒരേയൊരു രൂപമായി ജിഹാദി ഭീകരതെ നിര്‍വചിച്ച് ജെഎന്‍യു. പുതുതായി നിലവില്‍ വന്ന കോഴ്‌സിലാണ് ഇസ് ലാമിനെയും മുസ് ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങളുള്ളത്. 

'Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers' എന്ന ശീര്‍ഷകത്തില്‍ ബിടെക് എഞ്ചിനീയറിങ് ബിരുദക്കാര്‍ക്കുവേണ്ടി നടത്തുന്ന എംഎസ് കോഴ്‌സിലെ ഒരു പേപ്പറിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് സപ്തംബര്‍ 20ന് തുടങ്ങും.

പുതിയ കോഴിസിന്റെ ഒരു മോഡ്യൂളില്‍ മതമൗലികവാദ ഭീകരതയും അതിന്റെ പ്രത്യാഘാതങ്ങളും എന്ന പേരില്‍ ഒരു ഭാഗമുണ്ട്. 21ാംനീറ്റാണ്ടിലെ ഭീകരതക്കു പിന്നില്‍ മതമൗലികവാദമാണെന്നും ഖുര്‍ആനില്‍നിന്ന് പ്രചോദനമുക്കൊണ്ട് ജിഹാദികള്‍ ആക്രമണമഴിച്ചുവിട്ടിരിക്കുന്നുവെന്നുമാണ് പറയുന്നത്. ഭരണകൂട ഭീകരതയും അതിന്റെ ഫലങ്ങളും എന്ന മോഡ്യൂളില്‍ റഷ്യയും ചൈനയുമാണ് ഭീകരത വളര്‍ത്തുന്ന രണ്ട് രാജ്യങ്ങള്‍. 

എന്നാല്‍ ഇത്തരമൊരു കോഴ്‌സിനെക്കുറിച്ച് കൗണ്‍സിലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു. അക്കൗദമിക് കൗണ്‍സിലാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്.  

Tags:    

Similar News