ജെഎന്‍യുവില്‍ എംബിഎ, എംഫില്‍, പിഎച്ച്ഡി: ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തിയ്യതി സെപ്റ്റംബര്‍ 21

Update: 2020-09-01 19:38 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എംബിഎ, എംഫില്‍, പിച്ച്ഡി(ജെആര്‍എഫ്) കാറ്റഗറിയിലുള്ള കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 21, 2020 ആണെന്ന് ജെഎന്‍യു പിറത്തിറക്കിയ വര്‍ത്താകുറിപ്പില്‍ പറയുന്നു.

എംബിഎയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ അയക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 21, രാത്രി 11.25 വരെയാണ്. തിരുത്തലുകള്‍ സെപ്റ്റംബര്‍ 23, 25 തിയ്യതികളില്‍ വരുത്താന്‍ കഴിയും. ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖത്തിനും വിളിക്കുന്നവരുടെ പട്ടിക ഒക്ടോബര്‍ 9 ന് പുറത്തുവിടും. ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും ഒക്ടോബര്‍ 12-22നുള്ളില്‍ നടക്കുമെന്ന് കരുതുന്നു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തിയ്യതികളില്‍ മാറ്റം വരാം. 

തിരഞ്ഞെടുക്കുന്നവരുടെ പട്ടിക ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിക്കും.

എംഫില്‍, പിച്ച്ഡി അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 21 രാത്രി 11.50 വരെ സമയമുണ്ട്. തിരുത്തലുകള്‍ സെപ്റ്റംബര്‍ 23-25നുള്ളില്‍ നടത്താം.  

Tags:    

Similar News