കര്‍ണാടക മുഖ്യമന്ത്രിയും നടിയുമൊത്തുള്ള വ്യാജചിത്രം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2019-05-03 13:42 GMT

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും സിനിമാനടിയുമൊത്തുള്ള വ്യാജചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇയാളെ സഹായിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും പോലിസ് പിടികൂടിയിട്ടുണ്ട്.

അജിത് ഷെട്ടി ഹെരാഞ്‌ജെ എന്ന ബംഗളൂര്‍ സ്വദേശിയെയും ഒരു പ്രാദേശികമാധ്യമത്തിന്റെ ഉടമസ്ഥനായ എ ഗംഗാധറിനെയുമാണ് സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്. കുമാരസ്വാമിയും കന്നഡ നടിയുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍ സാങ്കേതിവിദ്യയുടെ സഹായത്തോടെ ഇവര്‍ നിര്‍മിച്ചെടുക്കുകയായിരുന്നു. രണ്ട് ദിവസത്തേക്ക് മുഖ്യമന്ത്രി നാച്യുറോപ്പതി ചികില്‍സയ്ക്ക് പോയിരിക്കുകയാണ് എന്ന വാര്‍ത്തയാണ് ഇവരാദ്യം പ്രചരിപ്പിച്ചത്. പിന്നാലെയാണ് നടിയുമൊത്തുള്ള ചിത്രങ്ങളും വാര്‍ത്തയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗം തലവന്‍ എച്ച് ബി ദിനേഷിന്റെ പരാതിയിലാണ് പോലിസ് നടപടി.


Similar News