ഇതര സംസ്ഥാനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

Update: 2020-06-24 13:45 GMT

കൊച്ചി: കൊവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മാധ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

വന്‍ നഗരങ്ങളിലെ മാധ്യമപ്രവര്‍ത്തനം വളരെ അപകടകരമായ അവസ്ഥയിലാണ്. ഒറ്റയ്ക്കും കുടുംബത്തോടും ഒപ്പം വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് ഈ നഗരങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. പുറത്തിറങ്ങാന്‍ പോലും സാധ്യമല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായാലും ചികില്‍സിക്കാനുള്ള സാഹചര്യമില്ല. ഇന്‍സ്റ്റിറ്റിയൂഷണ്‍ ക്വറന്റൈനും ആശുപത്രി ചികില്‍സയും ചെലവേറിയതാണ്. കേരളത്തില്‍ തിരിച്ചെത്തി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചെത്താനുള്ള സൗകര്യം മാധ്യമ മാനേജ്‌മെന്റുകള്‍ ഒരുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News