ഹിന്ദി അറിയില്ല, ഐപിസിയുടേയും സിആര്‍പിസിയുടേയും പുതിയ പേര് പറയില്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ്
സിആര്‍പിസിയുടെ പുതിയ പേര് പറയാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും പ്രയാസമാണെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി.
ചെന്നൈ: നിയമസംഹിതകളുടെ പുതിയ പേര് പറയില്ലെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ്. ഐപിസി, സിആര്‍പിസി എന്ന് തന്നെ തുടര്‍ന്നും പറയും. തനിക്ക് ഹിന്ദി അറിയില്ല. തന്റെ ഉച്ചാരണം കൃത്യമാവണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കേസിന്റെ വാദത്തിനിടെ ആണ് പരാമര്‍ശം. സിആര്‍പിസിയുടെ പുതിയ പേര് പറയാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും പ്രയാസമാണെന്നും ജഡ്ജി പറഞ്ഞു. ഡിഎംകെ മന്ത്രിമാരെ വെറുതെ വിട്ട കേസുകളില്‍ സ്വമേധയാ പുന:പരിശോധനാ നടപടി പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ്.