പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട സംഭവം; യുവതിക്ക് നീതി ലഭിക്കും വരെ സമരം ചെയ്യും: ഹര്‍ഷിന സമര സഹായ നിധി

Update: 2025-02-11 08:29 GMT
പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട സംഭവം; യുവതിക്ക് നീതി ലഭിക്കും വരെ സമരം ചെയ്യും: ഹര്‍ഷിന സമര സഹായ നിധി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട് ഇന്നും ദുരിതം പേറുന്ന ഹര്‍ഷിന കെ കെയ്ക്ക് നീതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുകയാണെന്ന് ഹര്‍ഷിന സമര സഹായ നിധി.പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുന്ദമംഗലം കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെ, സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ മൗനം പാലിച്ചതുകൊണ്ടാണ് ഹൈക്കോടതി യില്‍ നിന്ന് പ്രതികള്‍ക്ക് സ്റ്റേ സമ്പാദിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കേസ് സ്റ്റേ ചെയ്തിട്ടും ഹൈക്കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടാത്തത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കുന്നു.

ഹര്‍ഷിന കേസില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ നീതി ലഭിക്കും വരെ നിയമ പോരാട്ടത്തോടൊപ്പം സമരങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് സമിതി അറിയിച്ചു. ഇതിന്റെ ഭാഗമായി 2025 ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ സത്യാഗ്രഹ സമരം നടത്തും. മുന്‍ കെപിസിസി പ്രസിഡണ്ട് കെ മുരളീധരന്‍ സമരം ഉദ്ഘാടനം ചെയ്യും. സമാപനം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍ നിര്‍വ്വഹിക്കുമെന്നും സമരത്തില്‍ വിവിധ സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കുമെന്നും ഹര്‍ഷിന സമര സഹായ നിധി കൂട്ടിചേര്‍ത്തു.

Tags:    

Similar News