കടല്‍കൊല കേസില്‍ നീതി ഉറപ്പാക്കണം: എ എം ആരിഫ് എംപി

കുറ്റവാളികളായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി നിഷ്‌കളങ്കരായ മല്‍സ്യ തൊഴിലാളികളുടെ കുടുംബങ്ങളോട് കേന്ദ്രം കാണിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി കുറ്റപ്പെടുത്തി.

Update: 2021-04-09 15:48 GMT
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇറ്റലിയില്‍ നിയമപ്രകാരം വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കിയതിന് ശേഷമേ ഇന്ത്യയില്‍ അവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ പാടുള്ളൂ എന്ന് എ എം ആരിഫ് എംപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുറ്റവാളികളായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി നിഷ്‌കളങ്കരായ മല്‍സ്യ തൊഴിലാളികളുടെ കുടുംബങ്ങളോട് കേന്ദ്രം കാണിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി കുറ്റപ്പെടുത്തി.




Tags:    

Similar News