ഐഷാ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് എ എം ആരിഫ് എംപി കത്തയച്ചു
ആലപ്പുഴ: വിമര്‍ശകരുടെ നാവടക്കുന്നതിനായി ഏതറ്റം വരെയും പോവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുമെന്ന് ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവര്‍ത്തക ഐഷാ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചതായി എ എം ആരിഫ് എംപി കുറ്റപ്പെടുത്തി. അത്യന്തം ഗൗരവമേറിയ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 എ വകുപ്പ് ചുമത്താന്‍ പാടൂ എന്നും സര്‍ക്കാരുകളെ വിമര്‍ശിക്കുന്നതിനെതിരേ പ്രസ്തുത വകുപ്പ് ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും കഴിഞ്ഞ ആഴ്ച കൂടി സുപ്രിംകോടതി വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ ഐഷാ സുല്‍ത്താനയ്‌ക്കെതിരേ കേസെടുത്ത നടപടി റദ്ദാക്കി നീതി ലഭ്യമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് അയച്ച കത്തില്‍ എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.