കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്; ശ്രീറാമിന്റെയും വഫയുടെയും ഹരജികളില്‍ വിധി ഇന്ന്

Update: 2022-10-19 02:08 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും വിടുതല്‍ ഹരജികളില്‍ ഇന്ന് വിധി. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഹരജികളില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് വാഹനമോടിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീറാമിന്റെ വാദം.

സംഭവിച്ചത് ഒരു മോട്ടോര്‍ വാഹന അപകടമായിരുന്നുവെന്നും വണ്ടികള്‍ ഓടിക്കുന്ന ആര്‍ക്കും അത് സംഭവിക്കാമെന്നുമാണ് പ്രതികളുടെ വാദം. എന്നാല്‍, ക്രൂരമായി പ്രതികള്‍ ബഷീറിനെ വാഹനം ഇടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രൊസിക്യൂഷന്‍ നിലപാട്. എന്നാല്‍, വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ ഒരുമണിക്കാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരണപ്പെടുന്നത്.

Tags:    

Similar News