മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണം, അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരും; ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റെന്നും കെ മുരളീധരന്‍

ശിവന്‍കുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത് വലിയ തെറ്റാണെന്നും കെ മുരളീധരന്‍

Update: 2021-08-01 06:16 GMT

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. നിയമസഭ കയ്യാങ്കളി കേസില്‍ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. മന്ത്രി കോടതിയുടെ മുന്നില്‍ കൈയ്യും കെട്ടി നില്‍ക്കുമ്പോള്‍ ധാര്‍മികത ബാധകമല്ലേ. ധാര്‍മികതയുടെ പേരില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണം. അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റ്. ശിവന്‍കുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഇപ്പോള്‍ രാജിവച്ചാല്‍ ധാര്‍മികതയുടെ പേരില്‍ രക്ഷപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് വി ശിവന്‍കുട്ടിക്കെതിരേ മല്‍സരിച്ച് കെ മുരളീധരന്‍ പരാജയപ്പെട്ടിരുന്നു.

Tags:    

Similar News