ഉപതിരഞ്ഞെടുപ്പിനില്ല; ഇനി തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് മാത്രം രാഷ്ട്രീയത്തിലേക്ക്: കെ മുരളീധരൻ
കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കെ മുരളീധരന്‍. ഇനി തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതുകൊണ്ട് വയനാട്ടില്‍ മാത്രം പ്രചാരണത്തിന് പോകും. നെഹ്‌റു കുടുംബത്തിലെ ഒരംഗം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. വട്ടിയൂര്‍ക്കാവില്‍ സംഘടനാപരമായ ചില പ്രശ്‌നങ്ങളുണ്ട്. അവിടെ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തല്‍ക്കാലം തിരുവനന്തപുരത്ത് മാത്രം പാര്‍ട്ടിയെ നയിക്കാനാണ് തീരുമാനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ'കെ മുരളീധരന്‍ നയിക്കട്ടെ' എന്ന ബോര്‍ഡ് വിവിധയിടങ്ങളില്‍ ഉയര്‍ന്നിരുന്നു. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.