നേമത്ത് മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെ മുരളീധരന്‍

Update: 2021-03-10 11:49 GMT

തിരുവനന്തപുരം: ബിജെപി വെല്ലുവിളി ഉയര്‍ത്തുന്ന നേമം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയച്ച് കെ മുരളീധരന്‍. ഹൈക്കമാന്റ് പ്രതിനിധികള്‍ കെ മുരളീധരനുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തും. ബിജെപി ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ശക്തരായ സ്ഥാനാര്‍ഥി വേണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നു.

നേമത്ത് മല്‍സരിക്കാന്‍ സന്നദ്ധനാണോ എന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും കെ മുരളീധരനോട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

എംപിമാര്‍ മല്‍സരിക്കേണ്ടന്നാണ് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ നാടകീയമായി ഹൈക്കമാന്‍ഡ് തന്നെ കെ മുരളീധരനെ സമീപിക്കുകയായിരുന്നു. അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി കെ മുരളീധരന്‍, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു ചെറിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മാറി നില്‍ക്കുകയായിരുന്നു.

Tags:    

Similar News