തിരുവനന്തപുരം: കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ നിന്ന് അലോക് കുമാര്‍ വര്‍മ്മയും പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനും പിന്‍വാങ്ങിയെങ്കിലും ഏപ്രില്‍ 28 ലെ സംവാദം ആശയ സമ്പന്നതയാല്‍ വിജയകരമായിരുന്നുവെന്നും ഈ വിഷയത്തില്‍ ബദല്‍ സംവാദമല്ല, തുടര്‍സംവാദമാണ് വേണ്ടതെന്നും കെ റെയില്‍ കോര്‍പറേഷന്‍. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ബദല്‍ സംവാദത്തിലേക്ക് കെ റെയില്‍ പ്രതിനിധികളെ വിളിച്ചതിനോട് പ്രതികരിച്ച് ഫേസ് ബുക്കിലാണ് കോര്‍പറേഷന്റെ പ്രതികരണം.
ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്നാണ് കോര്‍പറേഷന്റെ തീരുമാനം. സുതാര്യത ഉറപ്പുവരുത്തിയിട്ടില്ലെന്നാണ് പങ്കെടുക്കാതിരിക്കാനായി പറഞ്ഞ കാരണം.
ഭാവിയില്‍ ന്യായമായും സുതാര്യമായും ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സര്‍ക്കാരും നടത്തുമെന്നും അതിലേക്ക് എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്തുകൊണ്ടുമാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.