കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 2000 കോടി; അതിദരിദ്രര്‍ക്കായി 100 കോടി
ടൂറിസം മാര്‍ക്കറ്റിങിന് 81 കോടി
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്നും പ്രാഥമികമായി 2000 കോടി നല്‍കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും. പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി വകയിരുത്തിയെന്നും മന്ത്രി ബജറ്റില്‍ അറിയിച്ചു.
ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റര്‍ ചെറുവിമാന സര്‍വ്വീസുകള്‍ നടത്താനുള്ള എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. ഇതിനായി 5 കോടി വകയിരുത്തും
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ കെട്ടിട നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും
ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് 2 കോടി
ടൂറിസം മാര്‍ക്കറ്റിങിന് 81 കോടി
സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവില്‍ വരും
പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി