ഡാമുകളിലെ മണല്‍വാരലിന് യന്ത്രങ്ങള്‍ വാങ്ങാനായി 10കോടി; വഴിയോരക്കച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ്‌കാര്‍ട്ട്

വീടുകളില്‍ സോളാര്‍ പാനല്‍ വയ്ക്കുന്നതിന് വായ്പ എടുത്താല്‍ പലിശ ഇളവ് ലഭിക്കും

Update: 2022-03-11 04:44 GMT

തിരുവനന്തപുരം: ഡാമുകളില്‍ മണല്‍വാരലിന് യന്ത്രങ്ങള്‍ വാങ്ങാനായി പത്ത് കോടി ബജറ്റില്‍ വകയിരുന്നത്തി. വീടുകളില്‍ സോളാര്‍ പാനല്‍ വയ്ക്കുന്നതിന് വായ്പ എടുത്താല്‍ പലിശ ഇളവ് ലഭിക്കുമെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

വഴിയോരകച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ്‌കാര്‍ട്ട് ലഭ്യമാക്കും

ആലപ്പുഴ,കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് 33 കോടി

ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി

സിയാല്‍ കമ്പനിക്ക് 200 കോടി

കുട്ടനാട് വികസനത്തിന് 200 കോടി 

വനംവന്യജീവിവകുപ്പിന് 232 കോടി വകയിരുത്തി

വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സാമ്പത്തികസഹായം നല്‍കും

മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ 25 കോടി: ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പടെ നല്‍കും

എസ്.സി എസ്,ടി സംഘങ്ങളുടെ ആധുനീകരണത്തിന് 14 കോടി വകയിരുത്തി

പൗള്‍ട്രി വികസനത്തിന് ഏഴര കോടി

Tags:    

Similar News