കെ റെയില്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന്; കൊടിക്കുന്നിലിനെതിരേ ജാമ്യമില്ലാ കേസ്

എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ളവരെ അവഹേളിച്ചു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പോലിസ് കേസെടുത്തത്

Update: 2022-03-05 10:30 GMT

കൊല്ലം: കെ റെയില്‍ സില്‍വര്‍ലൈന്‍ സര്‍വ്വേയ്‌ക്കെത്തിയെ ഉദ്യോഗസ്ഥരോട് അപമര്യാദമായി പെരുമാറിയെന്നാരോപിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പോലിസ് കേസെടുത്തത്. സര്‍വ്വേക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരോട് കൊടിക്കുന്നില്‍ തട്ടിക്കയറുന്ന വീഡിയോ പുറത്തുവന്നിരുന്നു.

പുരയിടത്തില്‍ അനധികൃതമായി കടന്നു കയറിയ ഉദ്യോഗസ്ഥരോട് 'നിന്റെ തന്തയുടെ വകയാണോ ഈ സ്ഥല'മെന്ന് ചോദിച്ചെന്നായിരുന്നു ആരോപണം. 'ഇയാളാരാ, ഞാന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്, എന്ന് സ്ഥലത്തെത്തിയ സിഐയോട് എംപി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ മൂന്നാം തിയ്യതിയാണ് കെ റെയിലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടന്നത്.

എന്നാല്‍ കെ റെയില്‍ വിരുദ്ധ സമരത്തിനെതിരേയാണ് പോലിസ് നടപടിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

Tags:    

Similar News