കെ.റിയാസ് എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എം. സാലിം ജനറല്‍ സെക്രട്ടറി
ആലപ്പുഴ: എസ്.ഡി.പി.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്ായി കെ. റിയാസിനേയും ജില്ലാ ജനറല്‍ സെക്രട്ടറിയായി എം. സാലിമിനേയും തിരഞ്ഞെടുത്തു. പുന്നമട നസീര്‍ പള്ളിവെളി നഗറില്‍ നടന്ന ജില്ലാ പ്രതിനിധി സഭയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പാര്‍ട്ടി സംസഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു.
എസ്.ഡി.പി.ഐ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിക്ക് മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഒക്കെ കോര്‍പറേറ്റുകള്‍ക്ക് വിറ്റ് തുലക്കുകയും പൗരാവകാശ പ്രവര്‍ത്തകരെ തീവ്രവാദ-മാവോവാദി പേര് പറഞ്ഞു ജയിലിലടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് എം.എം താഹിര്‍ അധ്യക്ഷത വഹിച്ച പ്രതിനിധി സഭയില്‍ വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടി സംസഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ നിയന്ത്രിച്ചു.
മറ്റു ഭാരവാഹികള്‍:
വൈസ് പ്രസിഡന്റ്:
കെ.എസ്.ഷാന്‍
എ.ബി.ഉണ്ണി
സെക്രട്ടറി:
അസ്ഹാബുല്‍ ഹക്ക്
ഫൈസല്‍ പഴയങ്ങാടി
ഷീജ നൗഷാദ്
ട്രഷറര്‍:ഇബ്രാഹിം വണ്ടാനം
കമ്മിറ്റി അംഗങ്ങള്‍:
വി.എം ഫഹദ്
നൈന ചാവടി
ഷമീറ.യു
ജയപ്രകാശ് കൊച്ചാലിശ്ശേരില്‍
നവാസ് കായംകുളം.